kalolsavam

പെരുമ്പാവൂർ: പെരുമ്പാവൂർ ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് പ്രൗഢോജ്വലമായ തുടക്കം. രചനാ മത്സരങ്ങളും സ്റ്റേജ് മത്സരങ്ങളും കലോത്സവത്തിന്റെ ആദ്യ ദിനത്തിൽ നടന്നു. പെരുമ്പാവൂർ എ.ഇ.ഒ ഒ.കെ. ബിജിമോൾ പതാക ഉയർത്തി. റിസപ്ഷൻ കമ്മിറ്റി കൺവീനർ കെ.എ. നൗഷാദ്, സ്‌കൂൾ മാനേജർ അനീഷ് ജേക്കബ്, പഞ്ചായത്തംഗം കെ.ഇ. കുഞ്ഞുമുഹമ്മദ്, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ എം.ഐ. മുഹമ്മദ് റാഫി, ജനറൽ കൺവീനർ പ്രിൻസിപ്പൽ രാജേഷ് മാത്യു, ഹെഡ്മിസ്ട്രസ് പ്രീത മാത്യു, സ്‌കൂൾ ബോർഡ് ചെയർമാൻ എൽദോ കുര്യക്കോസ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ ആർ. പ്രീത, ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ഹെഡ്മിസ്ട്രസ് ആശ ഏലിയാസ് എന്നിവർ സംസാരിച്ചു.
കലോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടന കർമം ഇന്ന് വൈകിട്ട് മൂന്നിന് ബെന്നി ബെഹനാൻ എം.പി. നിർവഹിക്കും. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. പി.വി. ശ്രീനിജിൻ എം.എൽ.എ. സമ്മാനദാനം നടത്തും. കലോത്സവം ശനിയാഴ്ച സമാപിക്കും.