കൊച്ചി: ഇന്തോനേഷ്യ സന്ദർശിക്കുന്ന കൊച്ചിൻ ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രതിനിധിസംഘം ട്രേഡ് മന്ത്രി ബുഡി സാന്റോസോയുമായി ചർച്ച നടത്തി. ഇന്ത്യൻ എംബസിയിലെ വാണിജ്യ പ്രതിനിധി മാളവിക പ്രിയദർശിനിയുമായും കൂടിക്കാഴ്ച നടത്തി. വ്യാപാരം, വാണിജ്യം, നിക്ഷേപം, സാംസ്കാരികവിനിമയം എന്നിവയിൽ ഇരുരാജ്യങ്ങളും തമ്മിൽ കൂടുതൽ സഹകരണം ചർച്ചാവിഷയമായി. കാർഷിക സംസ്‌കരണം, ഭക്ഷ്യവസ്തുക്കൾ, ഷിപ്പിംഗ്, ലോജിസ്റ്റിക്സ്, നിർമ്മാണം തുടങ്ങിയ മേഖലകളിൽ സാമ്പത്തികസഹകരണം മെച്ചപ്പെടുത്താൻ ദീർഘകാല നടപടികൾ വേണമെന്ന് ചേംബർ സംഘത്തെ നയിക്കുന്ന പ്രസിഡന്റ് വിനോദിനി സുകുമാർ നിർദ്ദേശിച്ചു.
കെ.വി. ആന്റോ, എ. നൗഷാദ് നൈന, മുരളീധരൻ തൊയ്‌ക്കാട്ട്, ആർ. ഷാജിമോൻ, അർജുൻ ദനോവ, ആശിഷ് ബറൂഖ എന്നിവരാണ് സംഘത്തിലുള്ളത്. ഇന്തോനീഷ്യ ട്രേഡ് എക്‌സ്‌പോയിൽ ചേംബ സംഘം പങ്കെടുക്കും.