പെരുമ്പാവൂർ: വേങ്ങൂർ ഗ്രാമപഞ്ചായത്ത് വികസന നേട്ടങ്ങളും ഭാവി ചർച്ച ചെയ്യാൻ വികസന സദസ് സംഘടിപ്പിച്ചു. മുൻ എം.എൽ.എ സാജു പോൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷ് ചടങ്ങിൽ അദ്ധ്യക്ഷയായി.
സംസ്ഥാന സർക്കാരിന്റെയും ഗ്രാമപഞ്ചായത്തിന്റെ വികസന നേട്ടങ്ങളുടെ അവതരണം, ഭാവി വികസന പ്രവർത്തനങ്ങൾക്കുള്ള ആശയങ്ങളും നിർദ്ദേശങ്ങളും പങ്കുവയ്ക്കൽ, ചർച്ച എന്നിവ നടന്നു. വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനുള്ള പദ്ധതി ആവിഷ്‌കരിക്കുക, കൂടുതൽ സ്ഥലങ്ങളിൽ തരിശു നെൽകൃഷി ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കുക, വൃദ്ധജനങ്ങളുടെ പരിപാലനത്തിനായി പകൽവീട് പ്രവർത്തനസജ്ജമാക്കുക, പൊതു ഇടങ്ങളിൽ ടോയ്‌ലറ്റ് സംവിധാനം ഒരുക്കുക, റോഡ് വികസനത്തിന് കൂടുതൽ ഫണ്ട് നീക്കി വയ്ക്കുക, ഓപ്പൺ ജിമ്മുകൾ സ്ഥാപിക്കുക, പഞ്ചായത്തിൽ കളിസ്ഥലം നിർമ്മിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ യോഗത്തിൽ ഉയർന്നുവന്നു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.ആർ. നാരായണൻ നായർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ശ്രീജ ഷിജോ, ബിജു പീറ്റർ, ഷീബ ചാക്കപ്പൻ പഞ്ചായത്ത് സെക്രട്ടറി സിബി കൊന്താലം, ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സൺ പി.ആർ. വിജയകുമാർ പഞ്ചായത്ത് മെമ്പർമാരായ ആൻസി ജോബി, ബേസിൽ കല്ലറയ്ക്കൽ, ശോഭന വിജയകുമാർ, ബൈജു പോൾ, പി.വി. പീറ്റർ, ജിനു ബിജു, ശശികല കെ.എസ്., വിനു സാഗർ, സി.ഡി.എസ് ചെയർപേഴ്‌സൺ പ്രമീള സന്തോഷ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.