മൂവാറ്റുപുഴ: ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ ശ്രീ ഭവാനി ഫൗണ്ടേഷൻ കാലടിയുടെയും അമൃത ഹോസ്പിറ്റലിന്റെയും അന്നൂർ ഡെന്റൽ കോളേജിന്റെയും സഹകരണത്തോടെ മൂവാറ്റുപുഴ ലയൺസ് ക്ലബ് ഹാളിൽ 25 ന് രാവിലെ 9 മുതൽ സൗജന്യ നേത്ര - ദന്തൽ ക്യാമ്പ് സംഘടിപ്പിക്കും. ക്യാമ്പിനുള്ള രജിസ്ട്രേഷൻ രാവിലെ 8ന് ആരംഭിക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് അമൃത ആശുപത്രിയിൽ സൗജന്യ തിമിര ശസ്ത്രക്രിയ നടത്തും. ദന്തൽ വിഭാഗത്തിൽ വിശദമായ പരിശോധന, ക്ലീനിംഗ് , പല്ലു പറിക്കുന്നത് താത്കാലിക ഫില്ലിംഗ് എന്നിവ സൗജന്യമായി മൂന്നുമാസത്തിനുള്ളിൽ അന്നൂർ കോളേജിൽ ചെയ്യാൻ സാധിക്കുമെന്ന് മൂവാറ്റുപുഴ ലയൺസ് ക്ലബ് ഭാരവാഹികളായ പ്രസിഡന്റ് ജയ ബാലചന്ദ്രൻ , സെക്രട്ടറി നീന സജീവ്, ട്രഷറർ ബീന സുരേഷ് എന്നിവർ പറഞ്ഞു. വിവരങ്ങൾക്ക്: 9961501919,​ 949749 0131