മൂവാറ്റുപുഴ: കെ.പി.സി.സി. സംസ്‌കാര സാഹിതിയുടെ മൂവാറ്റുപുഴ നിയോജക മണ്ഡലം കൺവെൻഷനും പുതിയ ഭരണസമിതി ചുമതലയേൽക്കൽ ചടങ്ങും നടന്നു. സംസ്‌കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ്. നജീബ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അനീഷ് പുത്തൻപുര അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മൂവാറ്റുപുഴ ബ്ലോക്ക് പ്രസിഡന്റ് സാബു ജോൺ മുഖ്യപ്രഭാഷണം നടത്തി. സാഹിതി സംസ്ഥാന സെക്രട്ടറി വി.എസ്. ഷെഫാൻ, കെ.എം. സലീം, ഡോ. എല്ലൂർ ബിജു, ജേക്കബ് മങ്കിടി, ജേക്കബ് ജോൺ മാണി തുടങ്ങിയവർ പ്രസംഗിച്ചു. ശ്രീജിത്ത് മാവേലി (ചെയർമാൻ), അജീഷ് ജോസ് (കൺവീനർ), അനിത ചന്ദ്രൻ (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.