
കൂത്താട്ടുകുളം: വഴിയിൽ നിന്ന് കളഞ്ഞു കിട്ടിയ നാലര പവന്റെ സ്വർണം തിരിച്ച് നൽകി കൂത്താട്ടുകുളത്ത് ചുമട്ടു തൊഴിലാളികൾ മാതൃകയായി. കളഞ്ഞു കിട്ടിയ സ്വർണം തൊഴിലാളികളായ സന്തോഷ്, സജിത്ത്, സിബി പൗലോസ് എന്നിവർ കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. പുതുവേലിയിൽ ഓട്ടോറിക്ഷാ ഡ്രൈവറായ സജിമോൻ മാത്യു (56) മകളുടെ വിവാഹത്തിനായി സ്വർണം പണയം വയ്ക്കാൻ കൊണ്ടു പോകവേയാണ് നഷ്ടപ്പെട്ടത്. എസ്.ഐ. രഞ്ജുമോൾ സി.ആറിൽ സജിമോൻ മാത്യു സ്വർണം ഏറ്റുവാങ്ങി.