
അങ്കമാലി: കനിവ് പാലിയേറ്റീവ് മഞ്ഞപ്ര യുണിറ്റിലേക്ക് കിടപ്പു രോഗികൾക്ക് ആവശ്യമായ കട്ടിലുകൾ വാങ്ങുന്നതിനുള്ള ചെക്ക് അങ്കമാലി വിശ്വജ്യോതി സ്കൂളിലെ സോഷ്യൽ നേച്ചർ ക്ലബ്,സമരിറ്റൻ ടാസ്ക് ഫോഴ്സ് ഭാരവാഹികളിൽ നിന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാരി വേണുവും കനിവ് ഭാരവാഹികളും ചേർന്ന് ഏറ്റുവാങ്ങി. കനിവ് മഞ്ഞപ്ര യൂണിറ്റ് സെക്രട്ടറി എം.പി. തരിയൻ അദ്ധ്യക്ഷനായി.രാജീവ് ഏറ്റിക്കര, കെ.എൻ. പ്രകാശൻ പിള്ള , അഡ്വ. ബിബിൻ വർഗീസ്,ജോളി പി. ജോസ്, സി. ലിൻസി, കെ.ജയലക്ഷ്മി, രാജു അമ്പാട്ട്, സുമലക്ഷ്മി, അഡ്വ.എ.വി. സൈമൺ എന്നിവർ സംസാരിച്ചു.