ആലുവ: ലായേഴ്സ് കോൺഗ്രസ് ആലുവ യൂണിറ്റ് പൊതുയോഗം ജില്ലാ പ്രസിഡന്റ് അഡ്വ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. പി.ജി. ജോസ് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി അഡ്വ. അലക്സാണ്ടർ ജോർജ്, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പി.എൻ. ഉണ്ണിക്കൃഷ്ണൻ, ഐ.എൻ.ടി.യു.സി ജില്ലാ സെകട്ടറി അഡ്വ. ടി.എസ്. സാനു എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി അഡ്വ.പി.ജി. ജോസ് (പ്രസിഡന്റ്), അഡ്വ. പി.എ. നിസാർ (വൈസ് പ്രസിഡന്റ്), അഡ്വ. ജോബി വർഗീസ് (ജനറൽ സെക്രട്ടറി), അഡ്വ. ഫാത്തിമ, അഡ്വ. തോബിയാസ് ബെന്നി (ജോയിന്റ് സെക്രട്ടറിമാർ), അഡ്വ. അബ്രഹാം വർഗീസ് (ട്രഷറർ) എന്നിവരെ തിരെഞ്ഞെടുത്തു.