
കൂത്താട്ടുകുളം: പുതുവേലിയിൽ വൈക്കം കവലയ്ക്ക് സമീപം മൂന്നാർ കുമരകം വിനോദയാത്രയ്ക്ക് പോയ സഞ്ചാരികളുടെ കാറുകൾ കൂട്ടിയിടിച്ച് യാത്രക്കാർക്ക് സാരമായ പരിക്കേറ്റു. ഹരിയാന ഗുരുഗ്രാം സ്വദേശികളായ അച്ചിൽ ഖാന ( 48), പൂജാ ഖന്ന ( 50),സുഹാന (16) പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി മെറിൻ ( 25 ), എറണാകുളം സ്വദേശി അഹസ് ( 32 ) എന്നിവർക്കാണ് പരിക്കേറ്റത്. ഇരു ദിശയിലും നിന്ന് വന്ന വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.