mania-pra

അങ്കമാലി: മഞ്ഞപ്ര ഗ്രാമക്ഷേമം ലൈബ്രറിയുടെ 79-ാമത് വാർഷികാഘോഷം കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.ധർമരാജ് അടാട്ട് ഉദ്ഘാടനം ചെയ്തു. ഭാഷാ പണ്ഡിതനായിരുന്ന ടി.പി. ബാലകൃഷ്ണൻ നായർ അനുസ്മരണം കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചർ എജ്യൂക്കേഷൻ സെന്റർ പ്രിൻസിപ്പൽ ഡോ. സുരേഷ് മൂക്കന്നൂർ നടത്തി. മഞ്ഞപ്ര പഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാരി വേണു വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം അനിമോൾ ബേബി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കുള്ള പ്രതിഭാ പുരസ്കാരം നൽകി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി സമ്മാനവിതരണം നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് സജീവ് അരീക്കൽ അദ്ധ്യക്ഷത വഹിച്ചു.