കൊച്ചി: പ്രൊഫ. എം.കെ. സാനുവിന്റെ സ്മരണാർത്ഥം മഹാരാജാസ് കോളേജ് 'വാഗർത്ഥം' എന്ന പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നു. അദ്ദേഹത്തിന്റെ 99-ാം ജന്മദിനമായ 27ന് പ്രഭാഷണ പരമ്പര ആരംഭിക്കും. രാവിലെ 10ന് ജി.എൻ.ആർ ഹാളിൽ കവി കെ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

സാഹിത്യ വിമർശനം: പ്രസക്തിയും വ്യാപ്തിയും എന്ന വിഷയത്തിൽ എഴുത്തച്ഛൻ പുരസ്‌കാര ജേതാവ് ഡോ.എസ്.കെ. വസന്തൻ പ്രഥമപ്രഭാഷണം നടത്തും.

പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ.ജി.എൻ. പ്രകാശ് അദ്ധ്യക്ഷനാകും. ഗവേണിംഗ് ബോഡി ചെയർമാൻ ഡോ.കെ.എൻ. കൃഷ്ണകുമാർ ആമുഖപ്രഭാഷണം നടത്തും. അംഗം ഡോ.എം.എസ്. മുരളി, എം.കെ. സാനുവിന്റെ മകൻ എം.എസ്. രഞ്ജിത്ത്, കോളേജ് അലുമിനി അസോസിയേഷൻ പ്രസിഡന്റ് ഡോ.ടി.വി. സുജ, പി.ടി.എ വൈസ് പ്രസിഡന്റ് എൻ.വി. വാസു, കോളേജ് യൂണിയൻ ചെയർപേഴ്‌സൺ മുഹമ്മദ് അഫ്രീദ്, ഐക്യു എ.സി കോ ഓർഡിനേറ്റർ ഡോ.പി.കെ. ശ്രീകുമാർ തുടങ്ങിയവർ സംസാരിക്കും.