കൊച്ചി: സി.പി.ഐ കൊച്ചി കോർപ്പറേഷൻ ലീഡേഴ്‌സ് മീറ്റ് ജില്ലാ സെക്രട്ടറി എൻ. അരുൺ ഉദ്ഘാടനം ചെയ്തു. ജില്ലാ എക്‌സിക്യുട്ടീവ് അംഗം കെ.കെ. സന്തോഷ് ബാബു അദ്ധ്യക്ഷനായി. അസി. സെക്രട്ടറി എം.എം. ജോർജ്, എക്‌സിക്യുട്ടിവ് അംഗം താരാ ദിലീപ്, കോർപ്പറേഷൻ പാർലമെന്ററി പാർട്ടി ലീഡർ സി.എ. ഷക്കീർ, ഡെപ്യൂട്ടി മേയർ കെ.എ. ആൻസിയ, ജില്ലാ കൗൺസിൽ അംഗങ്ങളായ ടി.സി. സൻജിത്, പി.എ. ജിറാർ, എ.കെ. സജീവൻ, ടി.യു. രതീഷ്, കൗൺസിലർമാരായ ജോജി കുരിക്കാട്, രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു.