പറവൂർ: ചിറ്റാറ്റുകര പഞ്ചായത്ത് ഓഫീസിന്റെ പുതിയ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് നേതാക്കളുടെ വാദങ്ങൾ തികച്ചും അടിസ്ഥാന രഹിതമാണെന്ന് എൽ.ഡി.എഫ് ചിറ്റാറ്റുകര പഞ്ചായത്ത് കമ്മിറ്റി. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മാത്രമാണ് 2020ൽ അന്നത്തെ യു.ഡി.എഫ് ഭരണസമിതിയുടെ അവസാന കാലത്ത് പുതിയ ഓഫീസിന് കല്ലിട്ടത്. അസത്യമായ കാര്യങ്ങൾ ഉന്നയിച്ച് പുകമറ സൃഷ്ടിക്കാനുള്ള യു.ഡി.എഫ് നീക്കം വിലപ്പോവില്ലെന്ന് എൽ.ഡി.എഫ് പഞ്ചായത്ത് കൺവീനർ ടി.എസ്. രാജൻ പറഞ്ഞു.