കൊച്ചി: കൊച്ചുത്രേസ്യായുടെ വിശുദ്ധപദവി പ്രഖ്യാപന ശതാബ്ദി ആഘോഷം നിഷ്പാദുക കർമ്മലീത്ത സന്യാസസമൂഹത്തിന്റെ ആഭിമുഖ്യത്തിൽ 25ന് രാവിലെ 9മുതൽ രാത്രി 9വരെ സെന്റ് തെരേസാസ് കോളേജിൽ സംഘടിപ്പിക്കുമെന്ന് ഇന്റർ പ്രൊവിൻഷ്യൽ കോൺഫറൻസ് പ്രസിഡന്റ് ഡോ. അഗ്നസിൽ അറിയിച്ചു. ഫ്രാൻസിലെ ലിസ്യൂവിൽ നിഷ്പാദുക കർമ്മലീത്ത മിണ്ടാമഠത്തിൽ ജീവിച്ച കൊച്ചുത്രേസ്യായെ 1925ലാണ് വിശുദ്ധയായി പ്രഖ്യാപിച്ചത്. 25ന് വൈകിട്ട് 5ന് നടക്കുന്ന സമ്മേളനം സിറോ മലങ്കര ചർച്ച് ആർച്ച് ബിഷപ്പ് കർദിനാൾ ബസേലിയോസ് ക്ലീമിസ് കത്തോലിക്കോസ് ഉദ്ഘാടനം ചെയ്യും. വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി മുഖ്യപ്രഭാഷണം നടത്തും. കോൺഫറൻസ് സെക്രട്ടറി ഫാ. പ്രദീപ് സേവ്യർ, ഫാ. സക്കറിയാസ് കരിയാളക്കുളം എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.