
പറവൂർ: ക്ഷേമനിധി പെൻഷന് അർഹതയില്ലാത്ത മുഴുവൻ പ്രവാസികൾക്കും സാമൂഹ്യ ക്ഷേമപെൻഷൻ ഉപാധികളില്ലാതെ പരിഗണിക്കണം, പ്രവാസി പുനരധിവാസ പദ്ധതികളുടെ വ്യവസ്ഥകൾ ലഘൂകരിക്കണം, നോർക്കയുടെ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ തിരിച്ചെത്തിയ പ്രവാസികളെയും പരിഗണിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള പ്രദേശ് പ്രവാസി കോൺഗ്രസ് പറവൂർ, വടക്കേക്കര ബ്ലോക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പറവൂർ സിവിൽ സ്റ്റേഷന് മുന്നിൽ ധർണ നടത്തി. മുൻ എം.പി കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്യും. പ്രവാസി കോൺഗ്രസ് പറവൂർ ബ്ലോക്ക് പ്രസിഡന്റ് ജോൺസൺ പുളിക്കൽ അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി എം.ടി. ജയൻ, പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി.എസ്. രഞ്ജിത്ത്, ഫ്രാൻസിസ് വലിയപറമ്പിൽ, എം.എസ്. റെജി, എം.ജെ. രാജു, പി.ആർ. സൈജൻ, ഡെന്നി തോമസ് തുടങ്ങിയവർ സംസാരിച്ചു.