accident

മൂവാറ്റുപുഴ: കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. എം.സി റോഡിൽ ഇന്നലെ രാവിലെ മീങ്കുന്നത്താണ് അപകടം. തലശ്ശേരിക്ക് പോകുകയായിരുന്ന കെ. എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ചാണ് അപകടം. കാറിൽ ഉണ്ടായിരുന്ന രണ്ട് പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂവാറ്റുപുഴ ഫയർഫോഴ്സ് എത്തി വാഹനങ്ങൾ ' നീക്കം ചെയ്ത് ഗതാഗതം പുന:സ്ഥാപിച്ചു.