pv
കുമാരപുരം കുടുംബാരോഗ്യ കേന്ദ്രത്തിലെ കെട്ടിട നിർമ്മാണം പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കിഴക്കമ്പലം: കുമാരപുരം കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം പി.വി. ശ്രീനിജിൻ എം.എൽ.എ നിർവഹിച്ചു. കുന്നത്തുനാട് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മായ വിജയൻ അദ്ധ്യക്ഷയായി. പഞ്ചായത്ത് അംഗം എൻ.ഒ. ബാബു, എം.ബി. യൂനസ്, പി.കെ. അബൂബക്കർ, ടി. തോമസ്, എൻ.വി. രാജപ്പൻ, എൻ.വി. വാസു, വർഗീസ് പാങ്കോടൻ,മെഡിക്കൽ ഓഫീസർ ഡോ. കെ.വി. ധന്യ, പഞ്ചായത്ത് സെക്രട്ടറി ഭാഗ്യശ്രീ ഗോപകുമാർ എന്നിവർ സംസാരിച്ചു. 3 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിക്കുന്നത്.