കാക്കനാട്: തൃക്കാക്കരയുടെ പേര് അഴിമതിക്കര എന്നാക്കിയ യു.ഡി.എഫ് ഭരണ സമിതിയെ തിരഞ്ഞെടുപ്പിൽ ജനങ്ങൾ പുറത്താക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എസ്. സതീഷ് പറഞ്ഞു. അഴിമതി, കെടുകാര്യസ്ഥത, അധികാര വടംവലി എന്നിവ നടത്തി തൃക്കാക്കര നഗരസഭയിൽ വികസനം സ്തംഭിപ്പിച്ച യു.ഡി.എഫ് ഭരണസമിതിക്കെതിരെ സി.പി.എം മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച തൃക്കാക്കര നഗസഭ ഓഫീസ് വളയൽസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നഗരസഭയിലെ എല്ലാ വാർഡുകളിലും വിതരണം ചെയ്യാനുള്ള കുറ്റപത്രം ചടങ്ങിൽ പ്രകാശിപ്പിച്ചു. സി.പി.എം മുനിസിപ്പൽ സെക്രട്ടറി കെ.ആർ. ജയചന്ദ്രൻ അദ്ധ്യക്ഷനായി.
സംസ്ഥാനകമ്മിറ്റി അംഗം സി എം. ദിനേശ് മണി, ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.കെ. പരീത്,സി.കെ. മണിശങ്കർ, എ.ജി. ഉദയകുമാർ, കെ.ടി. എൽദോ, ടി.എ. സുഗതൻ, സി. എൻ. അപ്പുക്കുട്ടൻ, വി.ടി. ശിവൻ, സി.പി.സാജൽ എന്നിവർ സംസാരിച്ചു.