നെടുമ്പാശേരി: നെടുമ്പാശേരി പഞ്ചായത്തിലെ പൊയ്ക്കാട്ടുശേരി ഗവ. എൽ.പി സ്‌കൂളിലേയ്ക്ക് ബസ് വാങ്ങാൻ ആസ്തി വികസന ഫണ്ടിൽ നിന്ന് 17,00,290 രൂപ അനുവദിച്ചതിന് ജില്ലാ കളക്ടർ ഭരണാനുമതി നല്കിയതായി അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു. ബസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ അധികൃതർ അൻവർ സാദത്ത് എം.എൽ.എക്ക് നിവേദനം നല്കിയിരുന്നു.