കൊച്ചി: ആദർശ് ചാരിറ്റബിൾ ട്രസ്റ്റ് മുളന്തുരുത്തിയിലെൽ അഞ്ച് ഏക്കറിൽ സ്ഥാപിക്കുന്ന ആദർശ് റെസിഡൻഷ്യൽ വില്ലേജിന്റെ പ്രചരണാർത്ഥം 25ന് വൈകിട്ട് 6ന് എറണാകുളം ഫൈൻ ആർട്‌സ് ഹാളിൽ പിന്നണി ഗായകൻ മധു ബാലകൃഷ്ണന്റെ നേതൃത്വത്തിൽ മെഗാ സംഗീതനിശ ഒരുക്കും.
ഓട്ടിസം, സെറിബ്രൽ പാൾസി തുടങ്ങിയ അവസ്ഥകളാൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ സംരക്ഷണവും പുനരധിവാസവുമാണ് ആദർശ് പബ്ലക് ട്രസ്റ്റിന്റെ പ്രവർത്തനം. ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളുടെയും മാതാപിതാക്കളുടെയും ആജീവനാന്ത സംരക്ഷണം ഉറപ്പാക്കുന്ന റെസിഡൻഷ്യൽ സ്കൂളും താമസിക്കാൻ അപ്പാർട്ടുമെന്റുമടങ്ങിയതാണ് ആദർശ് വില്ലേജ്. മൂന്ന് ഘട്ടങ്ങളിലായി 600 കുട്ടികൾക്ക് പഠനത്തിനും സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും അവസരമൊരുക്കും. മാതാപിതാക്കൾക്കായി 82ഫ്ലാറ്റുകളും സജ്ജമാക്കുമെന്ന് ആദർശ് ട്രസ്റ്റ് ചെയർമാൻ വി. സത്യനാരായണ വാർത്താസമ്മേളനത്തിൽ പറഞ്ഞു.