പള്ളുരുത്തി: ഓൾ കേരളാ കാറ്ററേഴ്സ് അസോസിയേഷൻ കൊച്ചി മേഖല കുടുബസംഗമവും സംസ്ഥാന, ജില്ലാ ഭാരവാഹികളേയും ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും ആഭരിക്കലുംനടന്നു. പള്ളുരുത്തി മീയാ ഗാർഡനിൽ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് പ്രിൻസ് ജോർജ് ഉദ്ഘാടനം ചെയ്തു. മേഖലാപ്രസിഡന്റ് ഫ്രഡി അൽമേട അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ കെ. പോൾ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ വൽസൻ, ജില്ലാ വർക്കിംഗ് പ്രസിഡന്റ് ആൻസൻ റൊസാരിയോ, ജില്ലാ ട്രഷറർ ജുബി പീറ്റർ, ജില്ലാ സെക്രട്ടറി അയൂബ്, സുനിൽ ദാനിയേൽ, മേഖലാജനറൽ സെക്രട്ടറി സെഫിൻ ജോർജ്, പി.എൻ. ഷാജി എന്നിവർ സംസാരിച്ചു. കർഷകശ്രീ അവാർഡ് നേടിയ മേഖലാ സെക്രട്ടറി സാദത്തിനെ ആദരിച്ചു.