കൊച്ചി: തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഈമാസം 30നകം കൺവെൻഷനുകൾ പൂർത്തിയാക്കാൻ യു.ഡി.എഫ് ജില്ലാ നേതൃയോഗം തീരുമാനിച്ചു. കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ അദ്ധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, യു.ഡി.എഫ് നേതാക്കളായ മുഹമ്മദ് ഷാ, ഷിബു തെക്കുംപുറം, പി.സി. തോമസ്, വി.പി സജീന്ദ്രൻ, ടി.യു കുരുവിള, എൻ.വി.സി അഹമ്മദ്, അബ്ദുൽ ഗഫൂർ, കെ.എം അബ്ദുൽ മജീദ്, എൻ. വേണുഗോപാൽ, റെജി ജോർജ്, ജെ. കൃഷ്ണകുമാർ, വി.കെ സുനിൽകുമാർ, ബൈജു മേനാച്ചേരി, എൻ.ഒ ജോർജ്, പി. രാജേഷ്, വി.എസ് പ്രകാശൻ, എം.എ ചന്ദ്രശേഖരൻ, സേവി കുരിശുംമൂട്ടിൽ, പി.ജെ ജോയി, തമ്പി ചെള്ളാത്ത് എന്നിവർ പ്രസംഗിച്ചു.