കളമശേരി: എച്ച്.എം.ടി കളമശേരി നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കണമെന്നും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജ് അടിയന്തരമായി നടപ്പിലാക്കണമെന്നും ആവശ്യപെട്ട് നവംബർ 7ന് എച്ച്.എം.ടി സംരക്ഷണസദസ് സംഘടിപ്പിക്കും. കെ. ചന്ദ്രൻപിള്ള, കെ.എൻ. ഗോപിനാഥ്, സി.കെ. പരീത് എന്നിവർ രക്ഷാധികാരികളായും കെ.ബി. വർഗീസ് ചെയർമാനായും അഡ്വ. മുജീബ് റഹ്മാൻ കൺവീനറായും സംഘാടകസമിതി രൂപീകരിച്ചു.