കോതമംഗലം : കോതമംഗലം ടൗണിലെ വ്യാപാരസ്ഥാപനത്തിൽ നിന്ന് അരലക്ഷത്തിലധികം രൂപ കവർന്നു. തങ്കളം മൂലൻസ് ഹൈപ്പർ മാർക്കറ്റിലാണ് ചൊവ്വാഴ്ച രാത്രി മോഷണം നടന്നത്. രണ്ട് കൗണ്ടറുകളിൽ നിന്നായാണ് പണം നഷ്ടപ്പെട്ടത്. കോതമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു. മോഷ്ടാവിന്റെ സി.സി ടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്.