
ആലുവ: ചൂണ്ടി എട്ടേക്കർ വി. യൂദാ തദേവൂസിന്റെ തീർത്ഥാടന കേന്ദ്രത്തിൽ ഇടവക മദ്ധ്യസ്ഥന്റെ തിരുനാളിന് കൊടിയേറി. കോട്ടപ്പുറം രൂപത മെത്രാൻ അംബ്രോസ് പുത്തൻവീട്ടിൽ തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകി. ഫാ. ബാബു വാവക്കാട്ട്, ഫാ. പോൾ ഒ.എഫ്. എം, വികാരി ഫാ. റോക്കി കൊല്ലംപറമ്പിൽ എന്നിവർ സഹകാർമ്മികത്വം വഹിച്ചു. ഇടവക സഹവികാരി ജിലു ജോസ് പങ്കെടുന്നു. കോരിച്ചൊരിയുന്ന മഴയത്ത് നൂറുകണക്കിന് വിശ്വാസികളുടെ സാന്നിദ്ധ്യത്തിലായിരുന്നു കൊടിയേറ്റ്.