പൊന്നുരുന്നി: ചിറ്റേത്ത് ശ്രീബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ സ്‌കന്ദഷഷ്ഠി ശൂരസംഹാരം 27ന് വിവിധ ചടങ്ങുകളോടെ നടക്കും. ഉച്ചയ്ക്ക് രണ്ടിന് ഭഗവാന്റെ പുറപ്പാട്. വ്രതാനുഷ്ഠാന ചടങ്ങുകൾ തുടങ്ങി. ഷഷ്ഠിവരെ രാവിലെ മുതൽ ഭക്തജനങ്ങൾക്ക് നേരിട്ട് മേൽശാന്തിയുടെ സാന്നിദ്ധ്യത്തിൽ പൂജനടത്താം. ദിവസവും രാവിലെ ആറിന് 101 കുടം ജലധാര നടന്നുവരുന്നു. ഷഷ്ഠിദിവസത്തെ അഭിഷേകങ്ങൾക്ക് മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു.