കൊച്ചി: വരാപ്പുഴ അതിരൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള വിദ്യാലയങ്ങളിലെ എൽ.പി.എസ്.ടി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ എന്നിവ സഹിതം എറണാകുളം സെന്റ് ആൽബർട്സ് ഹൈസ്‌കൂൾ ക്യാമ്പസിലുള്ള മാനേജ്‌മെന്റ് ഓഫീസിൽ നവംബർ നാലിന് വൈകിട്ട് മൂന്നിനകം നേരിട്ട് അപേക്ഷ സമർപ്പിക്കണമെന്ന് അധികൃതർ അറിയിച്ചു.