കടവന്ത്ര: കെ.പി. വള്ളോൻ റോഡിനോടുള്ള ജി.സി.ഡി.എ നഗരസഭ ഭരണാധികാരികളുടെ അവഗണന അവസാനിപ്പിക്കണമെന്ന് ബി.ഡി.ജെ.എസ് എറണാകുളം സിറ്റി ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. റോഡ് വികസനത്തിന് ജി.സി.ഡി.എ ബഡ്ജറ്റിൽ പത്തുരൂപപോലും നീക്കിവച്ചിട്ടില്ല. തിരക്കേറിയ ഇവിടെ കാൽനടയാത്രക്കാർ ഉൾപ്പെടെ ബുദ്ധിമുട്ടുന്നു. അവഗണന തുടർന്നാൽ പ്രക്ഷോഭം ആരംഭിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി എ.ബി. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. സിറ്റി ജില്ലാ പ്രസിഡന്റ് പി.ബി. സുജിത്ത് അദ്ധ്യക്ഷനായി. സംസ്ഥാന എക്സിക്യുട്ടീവ് അംഗം അഡ്വ. ശ്രീകുമാർ തട്ടാരത്ത്, ജനറൽ സെക്രട്ടറിമാരായ കെ.കെ. പീതാംബരൻ, നന്ദൻ മാങ്കായി, ഉമേഷ് ഉല്ലാസ്, മീഡിയ കൺവീനർ സി. സതീശൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ രഞ്ജിത്ത്, ബി.ടി. ഹരിദാസ്, സതീഷ് കാക്കനാട്, സി.കെ. ദിലീപ് നെട്ടൂർ, ജില്ലാ സെക്രട്ടറി ബി. നന്ദകുമാർ എന്നിവർ സംസാരിച്ചു.