കൂത്താട്ടുകുളം: കേന്ദ്രസർക്കാരിന്റെ പി.എം ശ്രീ പദ്ധതി വിദ്യാഭ്യാസ രംഗത്ത് വലിയ ഉയർച്ചയ്ക്ക് വഴിയൊരുക്കുന്നതാണെന്ന് ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. പിറവത്ത് ബി.ഡി.ജെ.എസ് എറണാകുളം ഈസ്റ്റ് ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈകിയാണെങ്കിലും പദ്ധതി നടപ്പാക്കാനുള്ള കേരള സർക്കാർ തീരുമാനം അഭിനന്ദനാർഹമാണ്. സി.പി.ഐയുടെ എതിർപ്പ് കേരളത്തിന് ഗുണകരമല്ല. വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ മത്സരിക്കുന്നതിനാണ് ബി.ഡി.ജെ.എസ് തീരുമാനമെന്നും തുഷാർ പറഞ്ഞു.
ഈസ്റ്റ് ജില്ലാ പ്രസിഡന്റ് സി.പി. സത്യൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർഅനിരുദ്ധ് കാർത്തികേയൻ, സംസ്ഥാന സെക്രട്ടറി കെ.എ.ഉണ്ണികൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗം ഇ.ഡി. പ്രകാശൻ, പി.എസ്. ജയരാജ്, അഡ്വ. ശ്രീകുമാർ തട്ടാരത്ത്, എറണാകുളം വെസ്റ്റ് ജില്ലാ പ്രസിഡന്റ് എം.ബി. ബിനു, അഡ്വ. ദിലീപ് എസ്. കല്ലാർ, രഞ്ജിത്ത് രാജപ്പൻ, നിർമ്മല ചന്ദ്രൻ, സുലോചന ടി .പി, ഷാജി ഇരുമ്പനം, എം.എൻ. അപ്പുക്കുട്ടൻ, ജില്ലാ ജനറൽ സെക്രട്ടറി എം. എ .വാസു, ജില്ലാ ജനറൽ സെക്രട്ടറി അഭിലാഷ് രാമൻകുട്ടി എന്നിവർ പ്രസംഗിച്ചു.