
അങ്കമാലി: നഗരസഭ വാർഷിക പദ്ധതിയിലുൾപ്പെടുത്തി വയോജനങ്ങളുടെയും ഭിന്നശേഷിക്കാരുടെയും മാനസികോല്ലാസത്തിനായി കലോത്സവവും ആരോഗ്യ പരിരക്ഷക്കായി രാജഗിരി മെഡിക്കൽ സെന്ററിന്റെയും സഹകരണത്തോടെ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ക്യാമ്പിൽ പങ്കെടുത്തവർക്ക് സൗജന്യ വൈദ്യ പരിശോധനയും മരുന്ന് വിതരണവും നടത്തി. നഗരസഭാ ചെയർപേഴ്‌സൺ അഡ്വ.ഷിയോ പോൾ, ഷൈനി മാർട്ടിൻ, പോൾ ജോവർ, മനു നാരായണൻ, ജിത ഷിജോയ്, ലക്‌സി ജോയി, മുൻ ചെയർമാൻ റെജി മാത്യു, റീത്ത പോൾ, ടി.വൈ ഏല്യാസ്, എ.വി.രഘു, ഫാ.ജോയ് കിളിക്കുന്നേൽ, ടോണി പറമ്പി, ലില്ലി ജോണി തുടങ്ങിയവർ സംസാരിച്ചു.