അങ്കമാലി: അഞ്ചു ദിവസമായി മൂക്കന്നൂർ സേക്രഡ് ഹാർട്ട് ഓർഫനേജ് ഹൈസ്കൂളിൽ നടക്കുന്ന അങ്കമാലി ഉപജില്ലാ സ്കൂൾ കലോത്സവം ഇന്ന് സമാപിക്കും. 11 വേദികളിലായി അയ്യായിരത്തോളം കുട്ടികളാണ് പങ്കെടുക്കുന്നത്. സമാപനസമ്മേളനം വൈകീട്ട് 4ന് റോജി എം. ജോൺ ഉദ്ഘാടനം ചെയ്യുമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സീന പോൾ, പ്രധാനാദ്ധ്യാപിക സോണിയ വർഗീസ് എന്നിവർ അറിയിച്ചു.