ചോറ്റാനിക്കര: ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച വികസനസദസ് മില്ലുങ്കൽ കൊളുത്താക്കോട്ടിൽ ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് അംഗം കെ.വി. അനിത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം എ.പി. സുഭാഷ് അദ്ധ്യക്ഷനായി. മെമ്പർമാരായ ബീനാ മുകുന്ദൻ, ഹാരിസാ മുജീബ്, ഉമാദേവി സോമൻ, സെക്രട്ടറി കെ. മനോജ്, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ കർണകി രാഘവൻ, കില റിസോഴ്സ് പേഴ്സൺ കെ.എ. മുകുന്ദൻ, ആമ്പല്ലൂർ ജനതാ സഹകരണബാങ്ക് പ്രസിഡന്റ് ടി.കെ. മോഹനൻ, എഡ്രാക് ആമ്പല്ലൂർ മേഖലാ സെക്രട്ടറി ടി.ആർ. ഗോവിന്ദൻ, വനിതാവേദി കൺവീനർ എ.ഡി. യമുന, വായനശാല നേതൃസമിതി കൺവീനർ എം.കെ. സുരേന്ദ്രൻ, അരയങ്കാവ് ടൗൺ റെസി. അസോ. പ്രസിഡന്റ് വിനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജലജ മോഹനൻ എന്നിവർ സംസാരിച്ചു. സർക്കാരിന്റെ വികസന നേട്ടങ്ങളുടെ വീഡിയോ പ്രദർശിപ്പിച്ചു. പഞ്ചായത്തിന്റെ വികസനനേട്ടങ്ങൾ പഞ്ചായത്ത് സെക്രട്ടറി അവതരിപ്പിച്ചു. തുടർന്ന് ഓപ്പൺഫോറം ചർച്ചയും ഭാവിവികസന നിർദ്ദേശങ്ങളും അവതരിപ്പിച്ചു.