ചോറ്റാനിക്കര: ഓൺലൈൻ സേവനങ്ങൾ പ്രയോജനപ്പെടുത്തി സാധാരണക്കാരുടെ അവകാശങ്ങൾ വേഗത്തിൽ നേടിയെടുക്കുന്നതിന് എടയ്ക്കാട്ടുവയൽ സഹകരണബാങ്ക് ചെത്തിക്കോട് ബാങ്ക് കെട്ടിടത്തിൽ ഓഫീസ് തുറന്നു. എല്ലാവിധ ഓൺലൈൻ സേവനങ്ങളും ഇവിടെ ലഭ്യമാണ്. ശിശുക്ഷേമസമിതി വൈസ് പ്രസിഡന്റ് അഡ്വ.കെ.എസ്. അരുൺകുമാർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ടി.സി. രാമചന്ദ്രൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് മനോജ് ജോസഫ്, സെക്രട്ടറി കെ.എ. ജയരാജ്, ഭരണസമിതി അംഗങ്ങളായ ഷിമോൾ പ്രകാശ്, ആഷ്ലി വർഗീസ്, എൽദോ കുര്യാക്കോസ്, കെ.എം. മത്തായി, പി.എൻ. മോഹനൻ, വി.എൻ. ദിനേശൻ, എം.ഡി. ബിനു, റെജി വർഗീസ് എന്നിവർ സംസാരിച്ചു.