വൈറ്റില: എസ്.എൻ.ഡി.പി യോഗം വൈറ്റില ശാഖയിലെ കുമാരനാശാൻ കുടുംബയൂണിറ്റ് വാർഷിക പൊതുയോഗം ശാഖാ പ്രസിഡന്റ് ടി.ജി. സുബ്രഹ്മണ്യന്റെ അദ്ധ്യക്ഷതയിൽ 26ന് വൈറ്റില മുരുക ഹോട്ടലിൽ നടക്കും. ശാഖാ സെക്രട്ടറി ടി.പി. അജികുമാർ ഉദ്ഘാടനം ചെയ്യും. കൺവീനർ പ്രിൻസ് മാമ്പ്രയിൽ റിപ്പോർട്ടും കണക്കും അവതരിപ്പിക്കും. ശ്രീദേവി അശോകൻ, സി.എൻ. വിദ്യാനന്ദൻ പി.വി. പുരുഷോത്തൻ, ചന്ദ്രബോസ്, കെ.വി. ഉദയൻ എന്നിവർ സംസാരിക്കും.