അങ്കമാലി: കിടങ്ങൂർ വി.ടി സ്മാരക ട്രസ്റ്റിന്റെയും ഗ്രന്ഥശാലയുടെയും സംയുക്താഭിമുഖ്യത്തിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മുൻ ട്രസ്റ്റ് സെക്രട്ടറി ഡോ. ധർമ്മരാജ് അടാട്ടിന് സ്വീകരണം നൽകും. ഒക്ടോബർ 26 വൈകിട്ട് 4ന് ട്രസ്റ്റ് നിലയത്തിൽ നടക്കുന്ന സ്വീകരണ സമ്മേളനം സംസ്കൃത സർവകലാശാല വി.സി ഡോ. കെ.കെ. ഗീതാകുമാരി ഉദ്ഘാടനം ചെയ്യും. ശ്രീമൂലനഗരം മോഹൻ അദ്ധ്യക്ഷനാകും. തുറവൂർ പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോയ് ഉൾപ്പടെ നിരവധി രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ പങ്കെടുക്കും.