chim
ചിന്മയ മിഷൻ ആഗോള അദ്ധ്യക്ഷനും ചിന്മയ വിശ്വവിദ്യാപീഠം കൽപ്പിത സർവകലാശാലയുടെ ചാൻസലറുമായ സ്വാമി സ്വരൂപാനന്ദ സരസ്വതിയെ സർവകലാശാല രജിസ്ട്രാർ ഇൻ ചാർജ് ഡോ.പി. രാജേന്ദ്രൻ സ്വീകരിക്കുന്നു. പ്രൊഫ.ടി. അശോകൻ, രാജേഷ് പട്ടേൽ, ഡോ. സുനീത ഗ്രാന്ധി തുടങ്ങിയവർ സമീപം

കൊച്ചി: ചിന്മയ മിഷൻ ആഗോള അദ്ധ്യക്ഷനും ചിന്മയ വിശ്വവിദ്യാപീഠം കൽപ്പിത സർവകലാശാലയുടെ ചാൻസലറുമായ സ്വാമി സ്വരൂപാനന്ദ സരസ്വതി കൊച്ചിയിലെത്തി.

വിമാനത്താവളത്തിൽ വിശ്വവിദ്യാപീഠം കൽപ്പിത സർവകലാശാല ആക്ടിംഗ് വൈസ് ചാൻസലർ പ്രൊഫ. ടി. അശോകൻ, സർവകലാശാല ട്രസ്റ്റി സുരേഷ് വാദ്വാനി, ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി ബി. ഭവേഷ്, രജിസ്ട്രാർ ഇൻ ചാർജ് ഡോ.പി. രാജേന്ദ്രൻ, ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ ചീഫ് സേവക് രാജേഷ് പട്ടേൽ എന്നിവരുടെ നേതൃത്വത്തിൽ സ്വാമിയെ സ്വീകരിച്ചു.

ഞായറാഴ്ച വരെ കേരളത്തിൽ തുടരുന്ന സ്വരൂപാനന്ദ സരസ്വതി ശനിയാഴ്ച കൊച്ചി ലെ മെറിഡിയനിൽ സർവകലാശാലയുടെ ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കും. ഇന്ന് പിറവം വെളിയനാട് ആദിശങ്കര നിലയത്തിൽ വിദ്യാർത്ഥികളും അദ്ധ്യാപകരുമായി സംവദിക്കും. ഞായറാഴ്ച ഓണക്കൂറിലെ സർവകലാശാല ക്യാമ്പസിൽ പുതിയ ലൈബ്രറി സമുച്ചയത്തിന്റെ തറക്കല്ലിടൽ ചടങ്ങിലും സ്വാമി പങ്കെടുക്കും.