മുവാറ്റുപുഴ: ആരക്കുഴ പഞ്ചായത്തിലെ ഏഴാം വാർഡിലെ പണ്ടപ്പിള്ളിയിൽ 15.61ലക്ഷം രൂപയുടെ വികസന പ്രവൃത്തികൾക്ക് ടെൻഡറായതായി വാർഡ് മെമ്പർ സുനിതാ വിനോദ് അറിയിച്ചു. മാർക്കറ്റ് - മാറ്റാപ്പിള്ളി മല റോഡ് ടൈലിംഗിന് 3.93ലക്ഷവും പണ്ടപ്പിള്ളി - ഉത്രം കാവ് റോഡ് ടൈലിംഗിന് 3. 77ലക്ഷവും തോട്ടക്കര - ചേലപ്പുഴ റോഡ് റീടാറിംഗിന് 5.41ലക്ഷവും പണ്ടപ്പിള്ളി മാർക്കറ്റ് റോഡ് റീടാറിംഗിന് 2.50 ലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. മഴ മാറുന്നതോടെ വർക്കുകൾ പൂർത്തീകരിക്കുമെന്ന് മെമ്പർ അറിയിച്ചു.