പെരുമ്പാവൂർ: മുടക്കുഴ പഞ്ചായത്തിലെ കണ്ണഞ്ചേരി മുകളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്റെ ഡിവിഷൻ ഫണ്ടിൽ നിന്ന് 55 ലക്ഷം രൂപ ചെലഴിച്ച് നിർമ്മിച്ച ടർഫ് കോർട്ട് നാളെ വൈകിട്ട് 3.30ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷനും ബെന്നി ബഹനാൻ എം.പി മുഖ്യാതിഥിയുമാകും.