പെരുമ്പാവൂർ: കോൺഗ്രസ് നേതാവും അർബൻ സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന എൻ.എ. റഹിമിന്റെ അനുസ്മരണയോഗം പെരുമ്പാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അനുസ്മരണ പ്രഭാഷണം നടത്തി. ഷാജി സലിം അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ഒ. ദേവസി, വി.എം. ഹംസ, ബേസിൽ പോൾ, ജോയി പൂണേലി, പി.കെ. മുഹമ്മദ് കുഞ്ഞ്, കെ.പി. വർഗീസ്, വി.ഇ. റഹിം, അനു അബീഷ്, വി.പി. രാജൻ, വി.എം. പരീത് എന്നിവർ സംസാരിച്ചു.