പെരുമ്പാവൂർ: കേരള യുക്തിവാദി സംഘം പെരുമ്പാവൂർ യൂണിറ്റ് സമ്മേളനം മുൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.എൻ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.എ. റഹിം അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എ.ഒ. ശശി, ഇ.കെ. ലൈല എന്നിവർ സംസാരിച്ചു. കേരളത്തിലെ വിദ്യാഭ്യാസരംഗം പൂർണമായും മതവിമുക്തമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഭാരവാഹികളായി കെ.എ. റഹിം (പ്രസി‌ഡന്റ്), ഇ.വി. ഹമീദ് (വൈ. പ്രസിഡന്റ്), ഇ.കെ. ലൈല (സെക്രട്ടറി), മുഹമ്മദ് കാസ്‌ട്രോ (ജോ.സെക്രട്ടറി), വി.കെ. അജയൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.