പെരുമ്പാവൂർ: വാഴക്കുളം പഞ്ചായത്ത് 5-ാം വാർഡിലെ കുടുംബശ്രീ എ.ഡി.എസ് വാർഷികം പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.എം. അബ്ദുൽഅസീസ് ഉദ്ഘാടനം ചെയ്തു. എ.ഡി.എസ് പ്രസിഡന്റ് ഷംല നവാസ് അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്‌സൺ ഷെമീന അബ്ദുൽഖാദർ, മേനക മധു, ഷീബ മുജീബ്, ഷാജിത, ജിൻസ ഷെമീർ, സെക്രട്ടറി റംല തസരി, സീനത്ത് കുഞ്ഞുമോൻ, മിസ്‌റി ഷിഹാബ്, ജസ്‌ന റഫീഖ്, ഷാനിത ബഷീർ, ഐഷാബീവി അലി, വാഹിത ഹംസക്കുഞ്ഞ് എന്നിവർ സംസാരിച്ചു.