മൂവാറ്റുപുഴ: കേരള വ്യാപാരി വ്യവസായി സമിതി പേഴയ്ക്കാപ്പിള്ളി യൂണിറ്റ് പ്രസിഡന്റാരുന്ന ബാവു മലപ്പന്റെ അഞ്ചാം ചരമ വാർഷിക അനുസ്മരണ യോഗം പേഴയ്ക്കാപ്പിള്ളി മർച്ചന്റ് വെൽഫെയർ ബാങ്ക് ഹാളിൽ സമിതി എറണാകുളം ജില്ല ജോയിന്റ് സെക്രട്ടറി പോൾ വെട്ടിക്കാടൻ ഉദ്ഘാടനം ചെയ്തു. ഷുക്കൂർ കുന്നപ്പിള്ളി അദ്ധ്യക്ഷനായി. സമിതി യൂണിറ്റ് സെക്രട്ടറി പി.എസ്. ഗോപകുമാർ, പഞ്ചായത്ത് മെമ്പർമാരായ നെജി ഷാനവാസ്, എം.എ. നൗഷാദ്, ബാങ്ക് സെക്രട്ടറി ബഷീർ ചോട്ടുഭാഗത്ത്, ഷൈല നൗഷാദ്, സി.പി. റഫീക്ക്, അൽഷാജ് തേനാലി എന്നിവർ സംസാരിച്ചു.