മൂവാറ്റുപുഴ: റോഡപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് പ്രാഥമിക ശുശ്രൂഷ നൽകുന്നതിനും സുരക്ഷിതമായി ആശുപത്രിയിൽ എത്തിക്കുന്നതിനും റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സൗജന്യ പരിശീലന പരിപാടി നവംബർ 2 ന് ഉച്ചയ്ക്ക് രണ്ടു മുതൽ അഞ്ചു വരെ നടക്കും. മൂവാറ്റുപുഴ റോട്ടറി ക്ലബ് ഹാളിൽ വച്ച് വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടത്തുന്ന പരിശീലന പരിപാടിയിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് പ്രവേശനം. രജിസ്ട്രേഷന്: 9447251300.