droupadi-murmu

കൊച്ചി:എറണാകുളം സെന്റ് തെരേസാസ് കോളേജിന്റെ ശതാബ്‌ദിയിൽ പങ്കെടുക്കാൻ രാഷ്‌ട്രപതി ദ്രൗപദി മുർമു ഇന്ന് കൊച്ചിയിലെത്തും.കോട്ടയത്ത് നിന്നെത്തുന്ന രാഷ്ട്രപതി 11.30ന് വില്ലിംഗ്ടൺ ഐലൻഡിലെ നാവികസേനാ ഹെലിപ്പാഡിൽ ഇറങ്ങും.11.55ന് സെന്റ് തെരേസാസ് കോളേജിലെത്തും.പ്ളാറ്റിനം ജൂബിലി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ,കേന്ദ്രമന്ത്രി സുരേഷ് ഗോപി,സംസ്ഥാന മന്ത്രിമാരായ പി.രാജീവ്,വി.എൻ.വാസവൻ,ഹൈബി ഈഡൻ എം.പി,ടി.ജെ. വിനോദ് എം.എൽ.എ,മേയർ എം.അനിൽകുമാർ,കോളേജ് പ്രിൻസിപ്പൽ ഡോ.അനു ജോസഫ്,വരാപ്പുഴ അതിരൂപതാ സഹായ മെത്രാൻ ഡോ. ആന്റണി വാളുങ്കൽ എന്നിവർ പങ്കെടുക്കും.ശേഷം നാവികസേനാ ഹെലിപ്പാഡിൽ നിന്ന് രാഷ്ട്രപതി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിക്കും.1.55ന് ഡൽഹിയിലേക്ക് മടങ്ങും.