വൈപ്പിൻ: പുതുവൈപ്പ് കുടുംബാരോഗ്യ കേന്ദ്രം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. സി.ഐ.ഐ ഫൗണ്ടേഷൻ സി.എസ്.ആർ ഫണ്ട് 1.55 കോടിയും പഞ്ചായത്ത് തനത് ഫണ്ട് 25ലക്ഷവും വിനിയോഗിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ആർ. രസികല അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എൽസി ജോർജ്, സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.ജി. ഡോണോ, സി.ഐ.ഐ ഫൗണ്ടേഷൻ പ്രൊജക്ട് മാനേജർ ജേക്കബ് ജോസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. സിനോജ് കുമാർ, സ്ഥിരം സമിതി അദ്ധ്യക്ഷരായ റസിയ ജമാൽ, അഡ്വ. ലിഗീഷ് സേവ്യർ, തെരേസ വോൾഗ, സെക്രട്ടറി എം.എ. ആന്റണി, വാർഡ് മെമ്പർ കെ.ജെ ജോയ്, മെഡിക്കൽ ഓഫീസർ എസ്. രശ്മി, ഫ്രാഗ് പ്രസിഡന്റ് അനിൽ പ്ലാവിയൻസ്, പി.കെ. മനോജ് എന്നിവർ സംസാരിച്ചു.