കൊച്ചി​: പ്രൊഫ. എം.കെ.സാനുവി​ന്റെ 98-ാം ജന്മവാർഷി​കം 27ന് വൈകി​ട്ട് 5ന് എറണാകുളം എസ്.എൻ.വി സദനത്തി​ൽ സംഘടി​പ്പി​ക്കും. എം.കെ. സാനുവും ഡോ.ടി​.എസ്. ജോയി​യും ചേർന്നെഴുതി​യ 'മഹാകവി​ ഉള്ളൂർ: സാഹി​ത്യചരി​ത്രത്തി​ലെ ഭാസുരനക്ഷത്രം' പുസ്തകപ്രകാശനവും നടക്കും. പ്രൊഫ.എം. തോമസ് മാത്യു പ്രകാശിപ്പിക്കും. എം.എസ്. രഞ്ജി​ത്ത് ആദ്യകോപ്പി​ ഏറ്റുവാങ്ങും. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനി​ൽ ഫി​ലി​പ്പ് അദ്ധ്യക്ഷനാകും. കെ.വി​. അനി​ൽകുമാർ പുസ്തകം പരി​ചയപ്പെടുത്തും. ഡോ.ടി​.എസ്. ജോയി, ഇ.എം.ചന്ദ്രൻ എന്നിവർ​ സംസാരി​ക്കും.