photo

വൈപ്പിൻ: കർഷക കോൺഗ്രസ് വൈപ്പിൻ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഞാറക്കൽ ലേബർ കോർണറിൽ നടത്തിയ കർഷകരക്ഷാ സമ്മേളനം കെ.പി.സി.സി എക്‌സിക്യുട്ടീവ് അംഗം അഡ്വ. കെ.പി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആന്റണി പുന്നത്തറ അദ്ധ്യക്ഷനായി. കർഷക കോൺഗ്രസ് ജില്ലാ പ്രചാരണ ജാഥയ്ക്ക് സ്വീകരണവും നൽകി. സംസ്ഥാന പ്രസിഡന്റ് മഞ്ജുഷ് മാത്യൂ, ജില്ലാ പ്രസിഡന്റ് കെ.ജെ. ജോസഫ്, പോൾ ജെ. മാമ്പിള്ളി, ജോസ് ചക്കാലക്കൽ, എ.ഡി ഉണ്ണി, ജോസഫ് നരികുളം, ഫ്രാൻസിസ് അറക്കൽ, എ.പി ലാലു, സാജു മാമ്പിള്ളി, അബ്ദുൾ ഷുക്കൂർഹാജി, ജമാലുദ്ദീൻ, ജോയ് പണിക്കത്തറ, റോഷൻ കരിപ്പോട്ട് തുടങ്ങിയവർ പ്രസംഗിച്ചു.