കാലടി : ചൊവ്വര സഹകരണ ബാങ്കിന്റെ നവീകരിച്ച ഓഫീസ് കെട്ടിടം ഇന്ന് വൈകിട്ട് 3ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡന്റ് ഒ.എൻ. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനാകും. കോൺഫറൻസ് ഹാൾ ഉദ്ഘാടനം അൻവർ സാദത്ത് എം.എൽ.എയും, ലോക്കർ ഉദ്ഘാടനം എറണാകുളം ജോ. രജിസ്ട്രാർ കെ.വി. സുധീറും നിർവഹിക്കും. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ വി. സലിം ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്യും.