ആലുവ: പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി റൂട്ടിൽ നിയന്ത്രണം വിട്ട മിനി ലോറി ഇടിച്ച് ഓഡിറ്റോറിയത്തിന്റെ പ്രവേശന കവാടം തകർത്തു. കഴിഞ്ഞ രാത്രി കുട്ടശേരിയിൽ ഒരു മണിക്കാണ് സംഭവം. ഡ്രൈവർ പരിക്കേറ്റ് ചികിത്സയിലാണ്.
കാഞ്ഞൂർ കറുത്തേടത്ത് ഷാജിയുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. കോഴികളെ കൊണ്ടു പോകുന്നതിനായി മറ്റൊരാളാണ് വാഹനം ഉപയോഗിക്കുന്നത്. ആലുവയിൽ നിന്ന് ഇറച്ചിക്കോഴിയുമായി പെരുമ്പാവൂരിലേക്ക് പോകുമ്പോഴായിരുന്നു അപകടം. കുട്ടമശേരി കൺവെൽഷ്യ ഓഡിറ്റോറിയത്തോട് ചേർന്ന വീടിന്റെ മതിലും തകർന്നിട്ടുണ്ട്.