കൊച്ചി: കേരള എൻ.ജി.ഒ അസോസിയേഷൻ സുവർണജൂബിലി ആഘോഷം 27ന് രാവിലെ പത്തിന് എറണാകുളം ആശിർഭവനിൽ നടക്കും. മുൻകാല നേതാക്കളുടെ സംഗമം മുൻ ജനറൽ സെക്രട്ടറി വി.കെ.എൻ പണിക്കർ ഉദ്ഘാടനം ചെയ്യും. മങ്ങാട് രാജേന്ദ്രൻ,​ ഡി. അരവിന്ദാക്ഷൻ,​ കമ്പറ നാരായണൻ,​ അബൂബക്കർ കുഞ്ഞ്,​ പി.എസ്.എ ലത്തീഫ്,​ കെ.വി. മുരളി,​ എൻ.കെ. ബെന്നി തുടങ്ങിയവർ സംസാരിക്കും.